ജില്ലയില്‍ എല്ലാ വിഭാഗത്തിലുംപെട്ടവര്‍ക്കുള്ള വാക്‌സിനേഷന്‍ ശനി, ഞായര്‍ ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ശനിയാഴ്ച സര്‍ക്കാര്‍ വാക്‌സിനേഷന്‍ സെന്ററിലും തദ്ദേശ സ്ഥാപനങ്ങളിലെ ഔട്ട് റീച്ച് സെന്ററുകളിലും വാക്‌സിന്‍ ലഭിക്കും. ഞായറാഴ്ച സര്‍ക്കാര്‍ വാക്‌സിനേഷന്‍ സെന്ററുകളിലാണ് വാക്‌സിന്‍ ലഭിക്കുക. സ്ലോട്ടുകള്‍ ഇന്ന് 8 മണിമുതല്‍ ബുക്ക് ചെയ്യാം. എല്ലാവര്‍ക്കും വേഗത്തില്‍ വാക്‌സിനുകള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഞായറാഴ്ചയും വാക്‌സിനേഷന്‍ നടപടികള്‍ തുടരുന്നത്. ഇന്ന് 50,000 ഡോസ് വാക്‌സിന്‍ കൂടി ജില്ലയ്ക്ക് ലഭിക്കും. ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ വഴി നടത്തുന്ന വാക്‌സിനേഷന് പുറമേയാണിത്
