ദുബായിലെ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എം.ആര്‍.ഐ / സി.റ്റി ടെക്‌നീഷ്യന്‍ നിയമനത്തിന് വനിതകളില്‍ നിന്ന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു.
28നും 35നും മധ്യേ പ്രായവും റേഡിയേഷന്‍ ടെക്‌നോളജിയില്‍ ബി.എസ്സ് ബിരുദവുമുള്ളവര്‍ ജൂണ്‍ 28നകം അപേക്ഷിക്കണം. ശമ്പളം 8000 ദിനാര്‍. കൂടുതല്‍ വിവരങ്ങള്‍ 1800 425 3939 എന്ന ഫോണ്‍ നമ്പരിലോ www.norkaroots.net
ബേസിക് ട്രെയിനിംഗ് സെന്റര്‍ പ്രവേശനം
ചന്ദനത്തോപ്പ് ബേസിക് ട്രെയിനിംഗ് സെന്ററില്‍ ഓഗസ്റ്റ് 2018  സെഷനിലേക്കുള്ള എസ്. സി. വി. റ്റി, എന്‍. സി. വി. റ്റി, ഐ. ടി. ഐ. ട്രേഡുകളിലേക്ക് എസ്. എസ്. എല്‍. സി. വിജയിച്ചവര്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. അക്ഷയ സെന്റര്‍ മുഖേന രജിസറ്റര്‍ ചെയ്ത് പ്രിന്റൗട്ടും രേഖകളും സഹിതം സ്വന്തം മൊബൈല്‍ ഫോണുമായി ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ 0474 2713099 നമ്പരില്‍ ലഭിക്കും.