ജില്ലാ പഞ്ചായത്തും കരീപ്ര ഗ്രാമപഞ്ചായത്തും ഹരിത കേരളമിഷനും സംയുക്തമായി നടപ്പിലാക്കുന്ന ത്രിപ്പിലഴികം ചീയാന്‍കുളം ‘മിയാവാക്കി’ വനപദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ ഡാനിയല്‍ നിര്‍വഹിച്ചു. 10 സെന്റ് സ്ഥലത്തു കൃത്രിമ വനം സൃഷ്ടിച്ചു കാലാവസ്ഥ വ്യതിയാനം അതിജീവിക്കുകയാണ് ലക്ഷ്യം. പ്രദേശത്തിന്റെ സ്വാഭാവിക ഭൂഘടനയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ മരത്തൈകള്‍ കണ്ടെത്തി സ്വാഭാവിക വനങ്ങള്‍ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. പരിസ്ഥിതി സംരക്ഷണത്തിനോടൊപ്പം വിനോദസഞ്ചാര സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.