ജില്ലയില്‍ ഇന്ന് 1234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 662 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1229 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 199 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-34, പുനലൂര്‍-26, കൊട്ടാരക്കര-12, പരവൂര്‍-ഒന്‍പത് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം-36, മൈലം-34, ഇടമുളയ്ക്കല്‍-29, ചവറ-32, വെളിനെല്ലൂര്‍-26, ഇട്ടിവ-24, തൃക്കോവില്‍വട്ടം-23, മൈനാഗപ്പള്ളി, നീണ്ടകര എന്നിവിടങ്ങളില്‍ 22 വീതവും ഇളമ്പള്ളൂര്‍, കുളത്തൂപ്പുഴ, നിലമേല്‍, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 21 വീതവും പൂയപ്പള്ളി-20, തെന്മല, ചാത്തന്നൂര്‍, നെടുമ്പന, പന്മന ഭാഗങ്ങളില്‍ 19 വീതവും ക്ലാപ്പന, പെരിനാട്, മയ്യനാട്, കല്ലുവാതുക്കല്‍, അലയമണ്‍ എന്നിവിടങ്ങളില്‍ 18 വീതവും തേവലക്കര-17, പിറവന്തൂര്‍, പത്തനാപുരം, നെടുവത്തൂര്‍, ഏരൂര്‍ ഭാഗങ്ങളില്‍ 16 വീതവും അഞ്ചല്‍, പോരുവഴി പ്രദേശങ്ങളില്‍ 15 വീതവും തെക്കുംഭാഗം, വിളക്കുടി എന്നിവിടങ്ങളില്‍ 14 വീതവും കൊറ്റങ്കര, ഇളമാട് ഭാഗങ്ങളില്‍ 13 വീതവും ആദിച്ചനല്ലൂര്‍, ഉമ്മന്നൂര്‍, തൊടിയൂര്‍, മേലില, വെളിയം പ്രദേശങ്ങളില്‍ 12 വീതവും വെസ്റ്റ് കല്ലട-11, തൃക്കരുവ, കുളക്കട, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ 10 വീതവും പട്ടാഴി വടക്കേക്കര, പട്ടാഴി, ചിതറ, കരീപ്ര, ഓച്ചിറ, എഴുകോണ്‍, കുന്നത്തൂര്‍, തഴവ ഭാഗങ്ങളില്‍ ഒന്‍പതു വീതവും വെട്ടിക്കവല, പൂതക്കുളം, തലവൂര്‍, കുണ്ടറ പ്രദേശങ്ങളില്‍ എട്ടു വീതവും ആര്യങ്കാവ്, കരവാളൂര്‍, കുമ്മിള്‍, ചടയമംഗലം, പേരയം എന്നിവിടങ്ങളില്‍ ഏഴുവീതവും ശൂരനാട് സൗത്ത്, ശൂരനാട് നോര്‍ത്ത്, ചിറക്കര ഭാഗങ്ങളില്‍ ആറു വീതവും പവിത്രേശ്വരം-അഞ്ച്, ആലപ്പാട്-നാല് എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.