ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പെരിന്തല്‍മണ്ണ നഗരസഭാ കുടുംബശ്രീ വിപണന മേളയൊരുക്കുന്നു. മനഴി ബസ് സ്റ്റാന്റ്‌
പരിസരത്ത് അഞ്ചു ദിവസം നീളുന്ന മേളയ്ക്ക് തിങ്കളാഴ്ച (ഓഗസ്റ്റ് 16) തുടക്കമാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന തനത് ഉത്പന്നങ്ങള്‍, സംഘ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍, ഓണ കോടികള്‍, പൂക്കള്‍ തുടങ്ങിയ വിഭവങ്ങളാണ് കുറഞ്ഞ നിരക്കില്‍ ചന്തയില്‍ ലഭ്യമാക്കുക.

പെരിന്തരല്‍മണ്ണ മനഴി ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന മേളയുടെ ഉദ്ഘാടനം രാവിലെ 10.30 ന് നഗരസഭാധ്യക്ഷന്‍ പി. ഷാജി നിര്‍വഹിക്കും. നഗരസഭയിലെ ശരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കൂട്ടായ്മയായ ‘സാന്ത്വനം’ യൂണിറ്റ് ഉല്‍പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങളും മേളയില്‍ വിപണനത്തിനായി ഉള്‍പ്പെടുത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടക്കുന്ന മേളയില്‍ കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന തനത് ഉത്പന്നങ്ങള്‍, സംഘ കൃഷി വഴി ഉല്‍പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍, ഓണക്കോടികള്‍, പൂക്കള്‍ മുതലായവ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും.