ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്ത്രീധന സമ്പ്രദായത്തിനും സ്ത്രീകള്ക്ക് നേരെയുള്ള ആക്രമണത്തിനും എതിരെ കേരള ഗാന്ധി സ്മാരക നിധി സ്ത്രീസുരക്ഷാ ജന ജാഗ്രത സമിതി സ്ത്രീധനവിരുദ്ധ സ്ത്രീപക്ഷ പ്രതിജ്ഞയും ബോധവല്ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള് ഓണ്ലൈനായി നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷന്, യുവജനക്ഷേമ വകുപ്പ്, ഹരിത കേരളം മിഷന് എന്നിവരുടെ സഹകരണത്തോടെ നടത്തിയ പരിപാടിയില് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് ഹാളില് നടന്ന യോഗത്തില് ഗാന്ധിസ്മാരക കേന്ദ്രം പ്രസിഡന്റ് ഡോ. കെ വാസുദേവന്പിള്ള, സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്ഡിനേറ്റര് ഡോ.മനോജ് സെബാസ്റ്റ്യന്, യൂത്ത് കോഡിനേറ്റര് ശങ്കര്, ജില്ല പഞ്ചായത്ത് ഫിനാന്സ് ഓഫീസര് അനില്കുമാര് ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാമന്കുട്ടി, സാക്ഷരതാ മിഷന് അസിസ്റ്റന്റ് കോ-ഓഡിനേറ്റര് പാര്വ്വതി എന്നിവര് സംസാരിച്ചു.