കാസര്‍കോട് നഗരസഭയില്‍ വിപുലമായ പരിപാടികള്‍
ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ആഗസ്റ്റ് 17 ന് കാസര്‍കോട് നഗരസഭയില്‍ തുടക്കമാകും. വൈകീട്ട് 3.30 ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ നഗരസഭയുടെ മുന്‍കാല ചെയര്മാന്മാരെയും, വൈസ് ചെയര്മാന്മാരെയും ആദരിക്കും. മറ്റ് മുന്‍ ജനപ്രതിനിധികളെയും, ഉദ്യോഗസ്ഥരെയും, കലാ-സാഹിത്യ-സാംസ്ക്കാരിക നായകന്മാരെയും, ജനകീയാസൂത്രണ പ്രവര്‍ത്തകരെയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീടുകളിലെത്തി ആദരിക്കും.
ചടങ്ങില്‍ നഗരസഭയുടെ വികസന റിപ്പോര്‍ട്ട് നഗരസഭാ ചെയര്മാന് അഡ്വ.വി.എം.മുനീര്‍ അവതരിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ നഗരസഭാ പ്രദേശത്തെ പൗരപ്രമുഖരും, മുന്‍ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, കലാ-സാഹിത്യ-സാംസ്ക്കാരിക നായകന്മാരും, ജനകീയാസൂത്രണ പ്രവര്‍ത്തകരും ഓണ്‍ലൈനായി പങ്കെടുക്കും.