കാസര്‍കോട് പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ ക്ലാസില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. www.navodaya.gov.in, www.nvsadmissionclasseleven.in ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ നിന്നും 2020-21 അധ്യയന വര്‍ഷത്തില്‍ 10-ാം ക്ലാസ്സ് പാസ്സായവരും, 2003 ജൂണ്‍ ഒന്നിനും 2007 മെയ് 31 നും ഇടയില്‍ ജനിച്ചവരുമായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് 26. ഫോണ്‍- 04672234057, 7379558287.