പെരുമാട്ടി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ (ഓഗസ്റ്റ് 17) രാവിലെ 10 ന് ജില്ലാതല ഓണസമൃദ്ധി- കര്‍ഷകചന്ത ഉദ്ഘാടനം വണ്ടിത്താവളം എ.എസ് ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍ അധ്യക്ഷനാവും. പരിപാടിയില്‍ മികച്ച കര്‍ഷകരേയും കര്‍ഷകതൊഴിലാളികളെയും ആദരിക്കും. കോവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന പരിപാടിയില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും
