എറണാകുളം : ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി വഴിയരികിൽ ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു മുവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌. പായിപ്ര പഞ്ചായത്ത്‌ പരിധിയിൽ പ്രധാന മന്ത്രി ഗ്രാമ സഡക് യോജനയുടെ ഭാഗമായി നിർമിച്ച കാവുംപടി – മാന്നാറി റോഡിന്റെ ഇരുവശത്തുമായാണ് ഔഷധ സസ്യങ്ങൾ നാട്ടുപിടിപ്പിച്ചത്. ആയുഷ്ഗ്രാമിന്റെ സഹകരണത്തോടു കൂടി ആര്യവെപ്പ്,നെല്ലി, അശോകം, മന്ദാരം,നാഗമരം തുടങ്ങിയവയുടെ 50 തൈകൾ ആണ് നട്ടത്.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് അഗസ്റ്റിൻ ആര്യവേപ്പിൻ തൈ നട്ടുകൊണ്ട് പദ്ധതി ഉത്‌ഘാടനം ചെയ്തു. പായിപ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാത്യൂസ് വർക്കി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം റിയാസ് ഖാൻ, ആയുഷ്ഗ്രാം നോഡൽ ഓഫീസർ ഡോ.ഷീല പി. എസ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. നിമ്മി കെ. പി, ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ എം. കെ രതി, യോഗ ട്രൈനെർ ഡോ. മനു വര്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ : മുവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് അഗസ്റ്റിൻ വഴിയോര ഔഷധ സസ്യങ്ങളുടെ നടീൽ ഉത്‌ഘാടനം ചെയ്യുന്നു.