കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ നഴ്‌സ് ഗ്രേഡ് -2 തസ്തികയില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നതിനായി റാങ്ക് പട്ടിക തയാറാക്കുന്നു. എസ്.എസ്.എല്‍.സി ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന നഴ്‌സസ് ട്രെയിനിംഗ് കോഴ്‌സ് എന്നിവ പാസായ ഉദ്യോഗാര്‍ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. പ്രവൃത്തി പരിചയം അഭിലഷണീയം, താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഒ ാഗസ്റ്റ് 31 വൈകിട്ട് അഞ്ചിന് മുമ്പായി ആശുപത്രി ഓഫീസില്‍ നേരിട്ടോ, hdsinterview@gmail.com ഇ-മെയിലിലോ, തപാല്‍ മാര്‍ഗത്തില്‍ലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ 0484-2777489 നമ്പരിലോ ആശുപത്രി ഓഫീസില്‍ നേരിട്ടോ അറിയാം.
