സോറിയാസിസ് രോഗമുള്ള 18 മുതല്‍ 75 വയസ് വരെ പ്രായപരിധിയിലുള്ളവര്‍ക്ക് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭിക്കും.  രസശസ്ത്ര ആന്റ് ഭൈഷജ്യ കല്‍പന വിഭാഗം ഒ.പിയില്‍ (ഒന്നാം നമ്പര്‍ ഒ.പി.) ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ചികിത്സ.  രജിസ്‌ട്രേഷനും അനുബന്ധ വിവരങ്ങള്‍ക്കും : 7907976569.