എറണാകുളം ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിലെ ഭക്ഷണ നിര്‍മാണ സ്ഥാപങ്ങളില്‍ തയ്യാറാക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കുന്നതിൻറെയും സ്ഥാപനങ്ങളുടെ കൃത്യമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിൻറെയും ഭാഗമായി 209 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇവയില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 57 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 79 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും

ജില്ലയില്‍ ഓണ വിപണി പ്രമാണിച്ച് വഴിയോരങ്ങളില്‍ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെയും പൂര്‍ണമായ ലേബല്‍ രേഖപ്പെടുത്താതെയും കച്ചവടം നടത്തുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. വഴിയോര കച്ചവടക്കാര്‍ നിര്‍ബന്ധമായും ഭക്ഷ്യ സുരക്ഷ ലൈസൻസ് ആൻഡ് റഗുലേഷൻ 2011 പ്രകാരം നിഷ്കര്‍ഷിക്കുന്ന ലൈസൻസ് എടുക്കണം. വിറ്റഴിക്കുന്ന പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങ്ള്‍ കത്യമായി ഉണ്ടെന്നും ഉറപ്പ് വരുത്തണമെന്നും ഭക്ഷ്യ സുരക്ഷ അസിസ്റ്റൻറ് കമ്മീഷണര്‍ അറിയിച്ചു.