ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷിക ആഘോഷത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 17) ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ കായിക വികസന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ അധ്യക്ഷനാകും. അബ്ദുള്‍ സമദ് സമദാനി എം.പി, പി.ഉബൈദുളള എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. മുന്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.കുട്ടി അഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തും. പരിപാടി http://youtu.be/EwtVocrT9ig എന്ന യൂടൂബ് ലിങ്കില്‍ തത്സമയം വീക്ഷിക്കാം. ജില്ലാ പഞ്ചായത്തിന്റെ എല്ലാ മുന്‍ അംഗങ്ങളും, ഉദ്യോഗസ്ഥരും യൂടൂബ് ലിങ്കില്‍ കയറി പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
