കോവിഡ് പ്രതിരോധ – ജീവന്‍രക്ഷ പ്രവര്‍ത്തനങ്ങളുടെ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന പ്രാണവായു പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി ഏറനാട് താലൂക്ക് ഘടകം മലപ്പുറം താലൂക്ക് ഗവ. ആശുപത്രിയിലേക്ക് വെന്റിലേറ്ററും ഓക്സിജന്‍ കോണ്‍സന്റേറ്ററും കൈമാറി. ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ എം.പി. അബ്ദുസമദ് സമദാനി എം.പി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഒരു വെന്റിലേറ്ററും ഒരേസമയം നാല് രോഗികള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഓക്സിജന്‍ കോണ്‍സന്റേറ്ററും ആശുപത്രി സൂപ്രണ്ട് ഡോ.അലിഗര്‍ ബാബു ഏറ്റുവാങ്ങി.
കോവിഡ് പ്രതിരോധത്തിലും ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളിലും റെഡ്ക്രോസ് സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് എം.പി പറഞ്ഞു. റെഡ്ക്രോസ് സൊസൈറ്റ് ജില്ലാ സെക്രട്ടറി ഹുസൈന്‍ വല്ലാഞ്ചിറ അധ്യക്ഷനായി. നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി, പ്രതിപക്ഷ നേതാവ് ഒ. സഹദേവന്‍, കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, റെഡ്ക്രോസ് ജില്ലാ സമിതിയംഗങ്ങളായ കെ. പ്രേംസണ്‍, ബാബു പള്ളത്ത്, പി.കെ. സലാം, സിസ്റ്റര്‍ സതീദേവി എന്നിവര്‍ സംസാരിച്ചു.