മാനന്തവാടി ബ്ലോക്ക്തല ഓണച്ചന്ത ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രൈസം ഹാള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ മാനന്തവാടി മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് പി. എ. റെജി ബ്ലോക്ക് പ്രസിഡണ്ടില്‍ നിന്നും പച്ചക്കറി കിറ്റിന്റെ ആദ്യ വില്‍പ്പന ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ. ജയഭാരതി, ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. കെ രാമുണ്ണി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിജോള്‍ തോമസ്, മാനന്തവാടി കൃഷി ഓഫീസര്‍ എ. ടി. വിനോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
