വയനാട്: ജില്ലാ ശിശുക്ഷേമ സമിതി ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് നൽകുന്ന സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം ഒ ആർ കേളു എം.എൽ.എ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിയ്ക്ക് നൽകി നിർവ്വഹിച്ചു. ജില്ലയിലെ 26 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ഒരു കുട്ടിക്കുവീതമാണ് സ്മാർട്ട് ഫോൺ നൽകുന്നത്.മാനന്തവാടി ബ്ലോക്കിന്റെ പരിധിയിലെ 6 കുട്ടികൾക്കുള്ള സ്മാർട്ട് ഫോണുകൾ സ്വാതന്ത്ര്യ ദിനത്തിൽ മാനന്തവാടി ബി.ആർ.സി.യിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ശാരദ സജീവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി,മാനന്തവാടി ഗവ യു പി സ്കൂൾ പ്രധാനാധ്യാപകൻ എം ടി.മാത്യു,ശിശുക്ഷേമ സമിതി സെക്രട്ടറി കെ. സത്യൻ, പി.ആർ. ഗിരിനാഥൻ എന്നിവർ സംസാരിച്ചു.