വയനാട്:  ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ആസൂത്രണഭവനിലെ പഴശ്ശി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തിലെ മുന്‍ ജനപ്രതിനിധികളെയും ജനകീയാസൂത്ര പ്രവര്‍ത്തകരെയും അഡ്വ. ടി.സിദ്ദിഖ് എം.എല്‍എ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ അദ്ധ്യക്ഷ വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്മാരായിരുന്ന എന്‍.ഡി അപ്പച്ചന്‍, പി.പി.എ കരീം, കെ.എല്‍ പൗലോസ്, കെ.കെ അഹമ്മദ് ഹാജി, സരസമ്മ ടീച്ചര്‍, വല്‍സ ചാക്കോ, എ.ദേവകി, കെ.വി ശശി, എന്‍.കെ റഷീദ്, ടി. ഉഷാകുമാരി, കെ.ബി നസീമ എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്. ജില്ലയുടെ ജനകീയാ ആസൂത്രണമായി ബന്ധപ്പെട്ട കാല്‍ നൂറ്റാണ്ട് സമഗ്ര റിപ്പോട്ട് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ തമ്പി അവതരിപ്പിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബീന ജോസ്, സുരേഷ് താളൂര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു. ജില്ല പഞ്ചായത്തില്‍ നിന്നും സ്ഥലം മാറിപ്പോയ ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു.

മാനന്തവാടി ബ്ലോക്ക് തല ഉദ്ഘാടനം മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ മെമ്പറായിരുന്ന ഒ.ആര്‍ കേളു എം.എല്‍.എ, മുന്‍ പ്രസിഡന്റുമാരായ മാര്‍ഗരറ്റ് തോമസ്, ആസ്യ മൊയ്തു, കെ. അമ്മു, അച്ചപ്പന്‍ കുറ്റിയോട്ടില്‍, സി.അബ്ദുള്‍ അഷ്‌റഫ്, എം.ജി ബിജു, പ്രീത രാമന്‍, ഗീത ബാബു മുന്‍ വൈസ് പ്രസിഡന്റുമാരായ മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, പി.ജെ ബേബി, കാട്ടില്‍ ഉസ്മാന്‍, കെ.എസ്. സഹദേവന്‍, ഇബ്രാഹിം കൈപ്പാണി, ബള്‍ക്കീസ് ഉസ്മാന്‍, കെ.ജെ പൈലി, 25 വര്‍ഷം ആസൂത്രണ സമിതി ഉപാധ്യക്ഷനായിരുന്ന മംഗലശ്ശേരി നാരായണന്‍ എന്നിവര്‍ക്ക് ഗ്രാമവികസന കമ്മീഷണര്‍ മൊമന്റോയും ഓണക്കോടിയും നല്‍കി ആദരിച്ചു. മറ്റ് ജനപ്രതിനിധികളെ തുടര്‍ന്ന് വരുന്ന ചടങ്ങുകളില്‍ വെച്ച് ആദരിക്കും.

ഗ്രാമവികസന കമ്മീഷണര്‍ വി.ആര്‍ വിനോദ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 25 വര്‍ഷത്തെ റിപ്പോര്‍ട്ട് ‘ജനകീയാസൂത്രണത്തിന്റെ നാള്‍വഴികള്‍’ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.പി ബാലചന്ദ്രന്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.വി വിജോള്‍, പി.കല്യാണി, ജോയ്‌സി ഷാജു, മെമ്പര്‍മാരായ പി.ചന്ദ്രന്‍, പി.കെ അമീന്‍, ഇന്ദിര പ്രേമചന്ദ്രന്‍, അസീസ് വാളാട്, രമ്യ താരേഷ്, പി.ബാലന്‍, ബി.എം വിമല, സല്‍മ കാസ്മി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ ജയന്‍ എന്നിവര്‍ സംസാരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ മുന്‍ ജനപ്രതിനിധികളും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഓണ്‍ലൈനായി പങ്കെടുത്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളാണ് രജത ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.