പത്തനംതിട്ട:ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ കിറ്റ് വിതരണോദ്ഘാടനം നടത്തി. കോവിഡ് കാലത്ത് വളരെയധികം പ്രതിസന്ധി നേരിട്ടത് കായിക മേഖലയും കായികതാരങ്ങളും ആണ്. അവര്‍ക്ക് ഒരു കൈത്താങ്ങും പോത്സാഹനവുമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന കിറ്റുകള്‍ എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം തോമസ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ്.രാജേന്ദ്രന്‍ നായര്‍, റോബിന്‍ വിളവിനാല്‍, റ്റിറ്റി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പോഷകാഹാര കിറ്റ് മില്‍മയും സപ്ലൈകോയുമാണ് തയ്യാറാക്കി നല്‍കിയത്. ജില്ലയില്‍ 46 കുട്ടികള്‍ക്കാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കിറ്റുകള്‍ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായി കായികതാരങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കിയത് പത്തനംതിട്ട ജില്ലയാണ്.
