പത്തനംതിട്ട ജില്ലാ പോലീസ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സഹകാരികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഓണം ഫെയര്‍ 2021 ആരംഭിച്ചു. ഇതിന്റെ ഭാഗമായി ന്യായവിലയ്ക്ക് പഴം, പച്ചക്കറി വിഭവങ്ങളുടെ വിപണന സ്റ്റാള്‍ ജില്ലാ സായുധ റിസര്‍വ് ക്യാമ്പിലാണ് തുറന്നത്. കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിച്ചുനടന്ന ചടങ്ങില്‍ ജില്ലാ പോലീസ് അഡിഷണല്‍ എസ്.പി എന്‍.രാജന്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.ജെ ജോഫി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. കൂടാതെ, നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഷോപ്പിങ്ങിനായി പോലീസുദ്യോഗസ്ഥര്‍ക്ക് 35 ശതമാനം വരെ വിലക്കിഴിവ് നല്കുന്ന പദ്ധതിയും ഗൃഹോപകരണങ്ങളും ലാപ് ടോപ്പ്, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ ഹയര്‍ പര്‍ച്ചേസ് ചെയ്യുന്നതിനുള്ള പദ്ധതിയും ആരംഭിച്ചു.
ഇതുമായി ബന്ധപ്പെട്ട ഡിസ്കൗണ്ട് കൂപ്പണുകളുടെ വിതരണോദ്ഘാടനം ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്. സുധാകരന് പിള്ള, കോ ഓപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാര്‍ എം.ജി പ്രമീള, പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവ് എന്നിവര്‍ ചേര്‍ന്ന് വനിതാ പോലീസ് ഇന്‍സ്പെക്ടര്‍ ലീലാമ്മ, പോലീസ് സംഘടനാ ഭാരവാഹികളായ കെ.ജി സദാശിവന്, എസ്.അനീഷ് എന്നിവര്‍ക്ക് നല്കി നിര്‍വഹിച്ചു. പോലീസ് സഹകരണ സംഘം പ്രസിഡന്റ് ഇ.നിസാമുദീന്‍, വൈസ് പ്രസിഡന്റ് എസ്.അനീഷ്, സെക്രട്ടറി ജി.കവിത, പോലീസ് അസോസിയേഷന് ജില്ലാ സെക്രട്ടറി ജി.സക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു
