കോവിഡ് പ്രതിസന്ധി ഘട്ടത്തിലും മികച്ച രീതിയില്‍ ജൈവകൃഷി നടത്തിയ കരീപ്രയിലെ കര്‍ഷക കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ അനുകരണീയ മാതൃകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കരീപ്ര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ലാഭം ഉറപ്പാക്കി വിഷരഹിതമായ പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനുള്ള സാഹചര്യമാണ് ലഭ്യമാക്കിയിട്ടുള്ളത്. കാര്‍ഷിക ഗ്രാമമായ കരീപ്രയിലെ കൃഷിരീതികള്‍ പിന്തുടര്‍ന്ന് പുതിയൊരു കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മികച്ച കര്‍ഷകരെ മന്ത്രി ആദരിച്ചു. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രശോഭ അധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ വാസുദേവന്‍ പിള്ള, പ്രിജി ശശിധരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ഓമനക്കുട്ടന്‍ പിള്ള, കൃഷിഓഫീസര്‍ എസ്. സീന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.തങ്കപ്പന്‍പിള്ള, എ. അഭിലാഷ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി. ജയപ്രകാശ്, പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.