തൃശ്ശൂർ: കലക്ട്രേറ്റിലെ ഔഷധോദ്യാനത്തിന് ഇനി ഔഷധ വേലിയും. ഉദ്യാനം നിറയെ ഔഷധസസ്യങ്ങൾ വ്യാപിപ്പിച്ചാണ് ഔഷധ വേലികൾ നിർമിക്കുക. ജില്ലാ കലക്ടർ ഹരിത വി കുമാർ ഔഷധ വേലി ഉദ്ഘാടനം ചെയ്തു.ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത്, ജില്ലാ ആസൂത്രണ സമിതി, ഹരിത കേരള മിഷൻ എന്നിവർ സംയുക്തമായാണ് പദ്ധതിക്ക് തുടക്കമിടുന്നത്.
പദ്ധതിയുടെ ഭാഗമായി വിവിധ ഔഷധ സസ്യങ്ങൾ നട്ടു. ആടലോടകം, വേപ്പ്, തുളസി തുടങ്ങിയ ഔഷധ സസ്യങ്ങളാണ് പ്രധാനമായും നട്ടത്.ചടങ്ങിൽ ജില്ലാ പ്ലാനിങ് ഓഫിസർ എൻ കെ ശ്രീലത, ഹരിത കേരളം മിഷൻ ഡയറക്ടർ പി എസ് ജയകുമാർ, ഡോ. രജിതൻ, ഡോ.പയസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.