പതിവ് ‘എക്‌സിക്യുട്ടിവ്’ വേഷത്തില്‍ നിന്ന് മാറി മുണ്ടുടുത്ത് ‘തനി നാടന്‍’ വേഷത്തില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ കലക്‌ട്രേറ്റില്‍. ചിങ്ങപ്പിറവിയോടു ചേര്‍ത്താണ് വസ്ത്രധാരണത്തെ മിക്കവരും കണ്ടെതെങ്കിലും ഗൗരവം ചോരാതെയുള്ള സന്ദര്‍ശനമാണ് വിവിധ ഓഫീസുകളിലേക്ക് അദ്ദേഹം നടത്തിയത്. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുള്‍ ഓഫീസുകളിലും സന്ദര്‍ശകരിലും വരുത്തിയ മാറ്റങ്ങള്‍ വിലയിരുത്തുന്നതിനാണ് സാധാരണക്കാരുടെ വേഷത്തില്‍ മുന്നറിയിപ്പില്ലാതെ വിവിധ ഓഫീസുകളില്‍ എത്തിയത്. മാസ്‌ക് ധാരണത്തിലും സാമൂഹ്യ അകല്‍ച്ച പാലിക്കുന്നതിലും വീഴ്ച വരുത്തി ഓഫീസുകളില്‍ എത്തിയ പൊതുജനത്തിന് സ്‌നേഹശാസന. പിന്നീട് ചില്ലറ ജാഗ്രതക്കുറവ് കാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് ‘ഓണസമ്മാനമായി’ താക്കീതും. ആഘോഷവേളകള്‍ ജാഗ്രതയുടേത് കൂടിയാക്കണമെന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്.