തൃശ്ശൂർ: പൂക്കോട് കൃഷിഭവന്റെ ഓണവിപണി പ്രവർത്തനമാരംഭിച്ചു. നാടൻ പച്ചക്കറി ഇനങ്ങൾ, നേന്ത്രക്കായ എന്നിങ്ങനെ ജൈവവളം ഉപയോഗിച്ചുണ്ടാക്കിയ കാർഷിക വിളകൾ സബ്സിഡി വിലയിൽ കർഷകരിൽ നിന്ന് സംഭരിച്ചാണ് വിപണിയിൽ വിൽപന നടത്തുന്നത്. തമ്പുരാൻപടി സഹകരണ ബാങ്ക് കെട്ടിടത്തിലാണ് ഓണവിപണി പ്രവർത്തിക്കുന്നത്. ഓഗസ്റ്റ് 20 വരെ വിപണി പ്രവർത്തിക്കും. ഓണവിപണി ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ എം പി അനിഷ്മ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എ എം ഷെഫീർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ ഷൈലജ, കൗൺസിലർമാരായ ബിബിത, ലത സത്യൻ, നിഷി പുഷ്പരാജ്, ദീപ ബാബുരാജ്, കൃഷി ഓഫീസർ കെ ഗംഗാദത്തൻ, കർഷകർ എന്നിവർ പങ്കെടുത്തു.