സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാളെ (ആഗസ്റ്റ് 18) രാവിലെ 11 ന് ‘സ്വാതന്ത്ര്യ സമരവും, സ്വതന്ത്ര്യ ഇന്ത്യയുടെ 75 വര്‍ഷവും: ഇടുക്കിയില്‍’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് വെബിനാര്‍ ഉദ്ഘാടനം ചെയ്യും. അദ്ധ്യാപകനും ഗ്രന്ഥകാരനുമായ ജോസ് കോനാട്ട് മഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ ഷീബ ജോർജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ.സാബു വര്‍ഗ്ഗീസ്, മുരിക്കാശ്ശേരി പാവനാത്മ കോളേജ് ചരിത്ര വിഭാഗം അദ്ധ്യാപന്‍ സന്തോഷ് ജോര്‍ജ്, മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോസഫ് മാത്യു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വി. കുര്യാക്കോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, ജില്ലയിലെ ചരിത്ര അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ വെബിനാറില്‍ പങ്കെടുക്കും.