കാക്കനാട്: ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നടപ്പിലാക്കുന്ന സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയായ കൈവല്യയുടെ 25 ദിവസം നീണ്ടു നില്‍ക്കുന്ന റസിഡന്‍ഷ്യല്‍ പരീക്ഷാ പരിശീലനം ആലുവ കീഴ്മാട് അന്ധവിദ്യാലയത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു.
എറണാകുളം മേഖലാ  എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എല്‍. ആഗന്‍സ് അധ്യക്ഷത വഹിച്ചു. എറണാകുളം സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.എന്‍.സുരേഷ് ബാബു, ജേക്കബ് മണ്ണാപ്രായില്‍ കോറെപ്പിസ്‌കോപ്പ സെന്റ് ക്ലയര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അഭയ ഫ്രാന്‍സിസ്, കേരള ബ്ലൈന്‍ഡ് സ്‌കൂള്‍ ജോയിന്റ് സെക്രട്ടറി ടി.ജെ.ജോണ്‍, ഫാക്കല്‍റ്റി പി.എസ്.പണിക്കര്‍, ആലുവ എംപ്ലോയ്‌മെന്റ് ഓഫീസര്‍ റെക്‌സ് തോമസ്, രാജു വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം വരിച്ച സെന്റ് ക്ലെയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ വര്‍ഷ വര്‍ഗ്ഗീസ്, എബിന്‍ സണ്ണി,  ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥി ജെ. ലിയോ എന്നിവരെയും ഉന്നത വിജയം വരിച്ച സ്‌കൂളുകളുടെ പ്രധാന അധ്യാപകരായ സെന്റ് ക്ലയര്‍ സ്‌കൂളിലെ സിസ്റ്റര്‍ അഭയ ഫ്രാന്‍സിസ്, ആലുവ അന്ധ വിദ്യാലയത്തിലെ ജിജി വര്‍ഗ്ഗീസ് എന്നിവരേയും ആദരിച്ചു.
പടം ക്യാപ്ഷന്‍
കൈവല്യ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കീഴ്മാട് അന്ധവിദ്യാലയത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുള്‍ മുത്തലിബ് നിര്‍വഹിക്കുന്നു.