ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൂക്കളമൊരുക്കി ഓണം ആഘോഷിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പൂക്കളം സന്ദർശിച്ചു. സിവിൽ സ്റ്റേഷനിലെ ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, അസി. എഡിറ്റർ പി.പി. വിനീഷ്, എ.ഐ.ഒ പ്രദീപ് ജി.എൻ, കെ. പ്രസീത, ടി.കെ. കൃഷ്ണൻ, സുനിൽ കുമാർ പി.കെ, ആർ. മനോജ്, ആഖിൻ മരിയ, ദീക്ഷിത, ടി എച്ച് മുഹമ്മദ്‌ അഷ്‌റഫ്‌, ദിൽന, വേണുഗോപാൽ, അനിത തുടങ്ങിയവർ നേതൃത്വം നൽകി.