ജില്ലയില്‍ അനധികൃത മണല്‍, പാറ ഖനനം, വയല്‍ നികത്തല്‍, കുന്നിടിക്കല്‍ തുടങ്ങി നിയമ വിരുദ്ധ പ്രവര്‍ത്തികള്‍ തടയുന്നതിന് താലൂക്കുതലത്തില്‍ അവധിക്കാല സ്‌ക്വാഡ് രൂപീകരിച്ചു. ആഗസ്റ്റ് 30 വരെയാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. ഡെപ്യൂട്ടി കളക്ടര്‍മാരാണ് ചാര്‍ജ് ഓഫീസര്‍മാര്‍. മഞ്ചേശ്വരം താലൂക്കില്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ ആര്‍, കാസര്‍കോട് താലൂക്കില്‍ കാസര്‍കോട് ആര്‍ ഡി ഒ, ഹൊസ്ദുര്‍ഗ് താലൂക്കില്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍ ആര്‍, വെള്ളരിക്കുണ്ടില്‍ ഡപ്യൂട്ടി കളക്ടര്‍ എല്‍ എ എന്നിവരുടെ മേല്‍നോട്ടത്തില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് റവന്യു ജീവനക്കാരുടെ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. നിയമ ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താം. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ 04994 257700, കാസര്‍കോട് 04994 230021, 9497717977, മഞ്ചേശ്വരം 04998244044, 8547616041, ഹൊസ്ദുര്‍ഗ് 04672204042, 8547616043 വെള്ളരിക്കുണ്ട് 04672242320, 8547616040