ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന രജതജൂബിലി സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പൊതു ജനങ്ങള്‍ക്കായി കഫറ്റേരിയ, വിശ്രമസ്ഥലം, ശുചിമുറി എന്നിവ സജ്ജമാക്കും.