മാള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിൽ 2020-2021 സാമ്പത്തിക വർഷത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 75 ദിവസത്തിൽ കുറയാതെ തൊഴിലെടുത്ത കുടുംബങ്ങൾക്ക് 1000 രൂപ വീതം സംസ്ഥാന സർക്കാർ അനുവദിച്ച ഉത്സവബത്ത വിതരണം ചെയ്തു.2300 കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിൽ ആയിരം രൂപ വീതം വിതരണം ചെയ്തത്. ഓണത്തിനു മുൻപ് ഈ തുക തൊഴിലാളികൾക്ക് ലഭ്യമാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം പാലിച്ചുകൊണ്ട് പതിനെട്ടാം തീയതി തന്നെ മുഴുവൻ തൊഴിലാളികളുടെയും അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ചെയ്തിട്ടുണ്ട്.ബ്ലോക്ക്‌ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആളൂർ ഗ്രാമപഞ്ചായത്തിൽ 489,  അന്നമനട ഗ്രാമപഞ്ചായത്തിൽ 485,കുഴുർ ഗ്രാമപഞ്ചായത്തിൽ 433, മാള ഗ്രാമപഞ്ചായത്തിൽ 575,പൊയ്യ ഗ്രാമപഞ്ചായത്തിൽ 318 എന്നി കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിൽ സഹായം ലഭിച്ചത്.സമയബന്ധിതമായി ഈ പ്രവർത്തനം പൂർത്തീകരിച്ച ഉദ്യോഗസ്ഥരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ അഭിനന്ദിച്ചു.