ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന പാലിയേറ്റീവ് കിടപ്പു രോഗികൾക്ക് ഓണ സമ്മാനമായി ബെഡ്ഷീറ്റുകൾ വിതരണം ചെയ്തു. വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഡോ.അഷിത, ടി പി ത്രേസ്യ, റെജി വി മാത്യു, എം ജി നിമി, സുജയ് എം രാജ് എന്നിവർ പ്രസംഗിച്ചു.