വളാഞ്ചേരി നഗരസഭയിലെ കാരാട് ബ്ലോക്ക് റോഡ് – ചാത്തന്‍കാവ് ജംഗ്ഷനില്‍ പുതുതായി നിര്‍മ്മിച്ച ഡ്രൈനേജ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ 2020 – 21 വര്‍ഷത്തെ പ്രത്യേക വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് ഡ്രൈനേജ് നിര്‍മിച്ചത്. വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. ടി.കെ.ആബിദലി, സി. ദാവൂദ്, എം.പി. ഹാരിസ്, എം.പി ഷാഹുല്‍ ഹമീദ്, കെ. മുജീബ് റഹ്‌മാന്‍, എം. ഷംസുദ്ദീന്‍, ഷംസീര്‍ ബാബു. എന്‍, ഉസ്മാന്‍ അദീദ്, ഒ.കെ മുജീബ്, എന്‍. മമ്മി, തെണ്ടത്ത് സൈദലവി, നൗഷാദ്. ഒ.കെ, കെ.ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു