ഉത്രാട ദിനത്തില്‍ 1600 പേര്‍ക്ക് വാക്‌സിന്‍ നല്‍കി
ഉത്രാട ദിനത്തിലും അവധിയെടുക്കാതെ വാക്‌സിന്‍ നല്‍കുന്ന തിരക്കിലാണ് പൊന്നാനി നഗരസഭ. ആധിയും വ്യാധിയുമില്ലാത്ത നല്ലൊരു നാളിനായാണ് നഗരസഭ ഓണ അവധിക്കിടയിലും മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉത്രാട ദിനത്തില്‍ മാത്രം 1600 പേര്‍ക്കാണ് നഗരസഭ വാക്‌സിന്‍ നല്‍കിയത്.
നഗരസഭ പൊന്നാനി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ ചന്തപ്പടി ശാദി മഹലില്‍ നടന്ന ക്യാമ്പില്‍ 1050 പേര്‍ക്ക് ആദ്യഡോസ് വാക്‌സിന്‍ നല്‍കി. ഇതു കൂടാതെ പൊന്നാനി ബദരിയ മദ്രസ്സയില്‍ നടന്ന ക്യാമ്പില്‍ 230 പേര്‍ക്കും വാക്‌സിന്‍ നല്‍കി. കൂടാതെ താലൂക്ക് ആശുപത്രി, ഈഴുവത്തിരുത്തി പി.എച്ച്.സി തുടങ്ങിയിടങ്ങളിലും വാക്‌സിന്‍ നല്‍കി.
ഇതിന്റെ തുടര്‍ച്ചയായി തിരുവോണ നാളിലും നഗരസഭ പ്രത്യേകം വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. പൊന്നാനി എം.ഇ.എസ് കോളേജിലും, ചന്തപ്പടി ശാദി മഹല്‍ ഓഡിറ്റോറിയത്തിലും വെച്ചാണ് തിരുവോണ ദിനത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.