സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിൽ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്കൂൾ, പ്ലസ് വൺ, കോളേജ് സ്പോർട്സ് അക്കാദമിയിലേക്കുള്ള 2021-22 വർഷത്തെ തിരഞ്ഞെടുപ്പ് (അത് ലറ്റിക്സ്, വോളിബോൾ, ഫുട്ബോൾ) പാലക്കാട് ജി.വി.എച്ച്.എസ്.എസ് കോട്ടായി ഗ്രൗണ്ടിൽ ഓഗസ്റ്റ് 25 ന് നടത്തും. ജില്ലയിൽ മേൽപ്പറഞ്ഞ ഇനങ്ങളിൽ സെലക്ഷൻ കിട്ടിയവരും വിവിധ കാരണങ്ങളാൽ ജില്ലാ സെലക്ഷനിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും പങ്കെടുക്കാം. കായികതാരങ്ങൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പഠിക്കുന്ന ക്ലാസ്, ബന്ധപ്പെട്ട സ്കൂൾ അധികൃതരിൽ നിന്നും സ്പോർട്സ് പ്രാവീണ്യം നേടിയ സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ഓഗസ്റ്റ് 25-ന് രാവിലെ എട്ടിന് സോണൽ സെലക്ഷനായി സ്കൂൾ ഗ്രൗണ്ടിൽ എത്തണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. പങ്കെടുക്കുന്നവർ 48 മണിക്കൂറിനകം നടത്തിയ ആർ.ടി.പി.സി.ആർ/ ആന്റിജൻ ടെസ്റ്റ് സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്. ഫോൺ: 0491-2505100, 9497145438, 7034123438