കുടുംബശ്രീ പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതി യുടെ ഭാഗമായി നടപ്പിലാക്കിയ തേന്‍ ഗ്രാമം പദ്ധതിയുടെ ഉത്പന്നം കമ്മാടി കാട്ടുതേന്‍ ഹണി ബ്രാന്‍ഡിന്റെ ഉദ്ഘാടനം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു. പനത്തടി പഞ്ചായത്തിലെ കമ്മാടി ഊരില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ മുഖ്യാതിഥിയായി. പനത്തടി ഗ്രാമപഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണ ഗൗഡ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ രംഗത്തുമല, വാര്‍ഡ് മെമ്പര്‍ സൗമ്യ മോള്‍, കുടുംബശ്രീ എഡിഎംസിമാരായ പ്രകാശന്‍ പാലായി, സി എച്ച് ഇക്ബാല്‍, ട്രൈബല്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍ , ഡി പി എം രത്‌നെഷ് പി, ആനിമേറ്റര്‍ കോര്‍ഡിനേറ്റര്‍ മനീഷ്, സി ഡി എസ് ചെയര്‍പേഴ്‌സന്‍ മാധവി, ഊര്മൂപ്പന്‍ ബെള്ളിയപ്പ, അനിമേറ്റര്‍ ലക്ഷ്മി പി, കുടുംബശ്രീ സംരംഭക ഗ്രൂപ്പ് ജ്വാല ഹണി യൂണിറ്റ് അംഗങ്ങള്‍, സ്‌നേഹ ഹണി യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. പനത്തടി സി ഡി എസ് ഓണചന്തയില്‍ കമ്മാടി ഹണി ലഭ്യമാണ്.
