– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.83 %
ആലപ്പുഴ: ജില്ലയിൽ ബുധനാഴ്ച(ഓഗസ്റ്റ് 25) 1874 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1094 പേർ രോഗമുക്തരായി. 19.83 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1847 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഏഴ് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 2,43,178 പേർ രോഗമുക്തരായി. 9014 പേർ ചികിത്സയിലുണ്ട്.
248 പർ കോവിഡ് ആശുപത്രികളിലും 1520 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5030 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 190 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 1820 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 1876 പേർ നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 18932 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 9446 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധനയ്ക്ക് അയച്ചത്.