ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മത്സ്യബന്ധന മേഖലയില്‍ 10 മീറ്റര്‍ നീളം അധികരിക്കാത്ത വള്ളങ്ങളിലെ പഴയ വല മാറ്റി പുതിയവ സ്ഥാപിക്കുന്ന പദ്ധതിക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോം മത്സ്യഭവനുകളില്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 10 നകം മത്സ്യഭവന്‍ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 202537.