ഈ വർഷത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ നെൽ കർഷകരുടെ സംഘടനകളും പാടശേഖര സമിതികളുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഇന്ന് (ആഗസ്റ്റ് 26) ചർച്ച നടത്തും.
രാവിലെ 11 മണിക്ക് പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ചർച്ച. തുടർന്ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് ജില്ലയിലെ എം.എൽ.എ മാരുമായി ചർച്ച നടത്തും.