തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി.(എം.എൽ.റ്റി.) 2020-21 കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ ആഗസ്റ്റ് 27 ഉച്ചയ്ക്ക് 12 മണിക്കകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364.