മുപ്പത്താറാമതു ദേശീയ നേത്രദാന പക്ഷാചരണ പരിപാടിയുടെ ഭാഗമായി എല്ലാ വർഷവും ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ ദേശീയ നേത്രദാന പക്ഷാചരണമായി ആഘോഷിച്ചു വരുന്നു. ഇതിന്റെ ഭാഗമായി നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാ തല ഉത്ഘാടനം ജില്ലാ മെഡിക്കൽ ഓഫിസർ ഡോക്ടർ എൻ. കെ. കുട്ടപ്പൻ ഓൺലൈൻ ആയി നിർവഹിച്ചു. ഡോ. വിവേക് കുമാർ ജില്ലാ നോഡൽ ഓഫീസർ, അഡിഷണൽ ഡി എം ഒ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് നേത്രപടലാന്ധത, നേത്രദാനത്തിന്റെ പ്രാധാന്യം, ഓൺലൈൻ പഠനരീതിയിൽ കുട്ടികളുടെ നേത്രസംരക്ഷണം എന്നീ വിഷയങ്ങളെക്കുറിച്ചു എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളേജ് നേത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സർ ഡോക്ടർ എൻ. എം. സിന്ധു ബോധവൽക്കരണ സെമിനാർ നടത്തി. ഡോ. വി.ആർ. രജീന്ദ്രൻ, നേത്ര വിഭാഗം തലവൻ, ജനറൽ ആശുപത്രി, ഡോ.മാത്യൂസ് നുമ്പേലി, ജില്ലാ പോഗ്രാം മാനേജർ, ദേശീയ ആരോഗ്യ ദൗത്യം, ഡോ അനിത എ, സൂപ്രണ്ട്, ജനറൽ ആശുപത്രി, എറണാകുളം, ഡോ.ആശ വാരിയർ, കൺസൾട്ടന്റ, നേത്ര വിഭാഗം , കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവർ ചടങ്ങിൽ സംസാരിച്ചു