എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുളന്തുരുത്തി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ കേന്ദ്രീകൃത ഒക്സിജൻ സംവിധാനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എൽദോ ടോം പോൾ, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഷാജി മാധവൻ, പി.കെ. പ്രദീപ്‌ കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജൈനി രാജു, ഗ്രാമ പഞ്ചായത്തംഗം മധുസുദനൻ കെ.പി., മെഡിക്കൽ ഓഫീസർ പി. എസ്. ഷാജി എന്നിവർ പ്രസംഗിച്ചു.