കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയിലെ വൈദ്യുതീകരണ പ്രവര്‍ത്തികള്‍ രണ്ടാഴ്ചക്കകം പൂര്‍ത്തീകരിക്കാന്‍ തീരുമാനം. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍ പ്രവര്‍ത്തിയാണ് ശേഷിക്കുന്നത്. ഇതിനുള്ള ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. സാങ്കേതിക തടസങ്ങള്‍ പരിഹരിച്ചു ട്രാന്‍സ്‌ഫോര്‍മര്‍ സെപ്റ്റംബര്‍ 20 നകം സ്ഥാപിക്കും. ഇതിനായി 1.82 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആശുപത്രിയിലെ പ്രവര്‍ത്തികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് എന്നിവര്‍ നേരിട്ടെത്തി വിലയിരുത്തി.

സെപ്റ്റംബര്‍ അവസാനത്തോടെ ആശുപത്രി പ്രവര്‍ത്ഥനമരംഭിക്കാന്‍ കഴിയും വിധം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ആര്‍. രാജന്‍,.ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ. ടി. മനോജ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ചന്ദ്രമോഹന്‍, പൊതുമരാമത്തു വകുപ്പ് എന്ജിനീയര്‍മാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.