മഞ്ചേരി ഗവ നഴ്‌സിങ് സ്‌കൂളില്‍ 2021-2024 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്സിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയന്‍സ് (ഫിസിക്‌സ്, കെമിസ്ട്രി ബയോളജി )ഐച്ഛിക വിഷയമെടുത്ത് 40 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി /എസ്.ടി വിഭാഗത്തിലുള്ളവര്‍ക്കു പാസ് മാര്‍ക്ക് മതി. സയന്‍സ് വിഷയത്തില്‍ പഠിച്ചവരുടെ അഭാവത്തില്‍ ഇതര ഗ്രൂപ്പുകാരെയും പരിഗണിക്കും. സാമ്പത്തിക സംവരണമുള്ളവര്‍ വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച ഇ.ഡബ്ല്യു.എസ് സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കണം. അപേക്ഷാഫോമും പ്രോസ്പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റായ www.dhskerala.gov.in ല്‍ ലഭിക്കും. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 14ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0483 2760007