ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ എന്‍.പി.പി.സി.ഡി പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഓഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബാച്ച്‌ലര്‍ ഡിഗ്രി ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം, യോഗ്യത നേടിയതിനുശേഷം മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യത. 25,000 രൂപായാണ് പ്രതിമാസ ശമ്പളം. അപേക്ഷകര്‍ 2021 ഓഗസ്റ്റ് ഒന്നിന് 40 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ നാലിന് വൈകീട്ട് നാലിനകം ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം, ബി-3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം -676505 എന്ന വിലാസത്തില്‍ നേരിട്ടോ അല്ലെങ്കില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായോ www. Arogyakeralam.gov.in ലോ ബന്ധപ്പെടണം. ഫോണ്‍: 0483 2730313, 8589009377.