എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എന്‍മകജെ, പുല്ലൂര്‍-പെരിയ പഞ്ചായത്തുകളില്‍ നിര്‍മ്മിച്ച വീടുകള്‍ വിതരണം ചെയ്യുന്നതിന് ഭവനരഹിതരും ഭൂരഹിതരുമായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാകണം. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത, പാരമ്പര്യമായി ഭൂമി ലഭിക്കാന്‍ അര്‍ഹതയില്ലാത്ത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും അപേക്ഷിക്കാം. പട്ടയം ലഭിക്കുന്ന തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ പട്ടയ ഭൂമിയില്‍ സ്ഥിരതാമസമാകാത്ത പക്ഷം പട്ടയം റദ്ദ് ചെയ്യുമെന്നും ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു.
