മൊഗ്രാല്‍പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലേസ് സ്‌കില്‍ അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഹയര്‍സെക്കന്‍ഡറി അധ്യാപക യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04994 232969, 9400006496
