കൊച്ചി: വിവിധ കമ്പനി/ബോര്‍ഡ് കോര്‍പറേഷനുകളില്‍ ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ് (എല്‍എംവി) (കാറ്റഗറി നമ്പര്‍ 390/2018) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി, ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള പ്രായോഗിക പരീക്ഷ (ഡ്രൈവിംഗ് ടെസ്റ്റ്) സപ്തംബര്‍ ഏഴ്, എട്ട്, ഒമ്പത്, 10 തീയതികളില്‍ രാവിലെ അഞ്ചു മുതല്‍ പോലീസ് പരേഡ് ഗ്രൗണ്ട്, കളമശേരി, ഗവ:ഐ.ടിഐ ഗ്രൗണ്ട് കളമശേരി എന്നിവിടങ്ങളില്‍ നടത്തും. പ്രായോഗിക പരീക്ഷയ്ക്ക് ഉള്‍പ്പെടുത്തിയ ഉദ്യോഗാര്‍ഥികള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ www.keralapsc.gov.in വെബ്‌സൈറ്റില്‍ നിന്നും പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകേണ്ട അഡ്മിഷന്‍ ടിക്കറ്റ്, മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് അവയിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൃതൃസമയത്ത് എത്തിച്ചേരണം.
