ആംബുലൻസ് കടപ്പുറം വനിതാ-ശിശു ആശുപത്രിയ്ക്ക് കൈമാറി
ആലപ്പുഴ : ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ‘ഡോക്ടേഴ്‌സ് ഫോർ യു’ നൽകിയ ആധുനീക സംവിധാനങ്ങളോടുകൂടിയ ആംബുലൻസ്, ജില്ലാ പഞ്ചായത്ത് കടപ്പുറം വനിതാ -ശിശു ആശുപത്രിയ്ക്ക് കൈമാറി. ജില്ലാ പഞ്ചായത്തിൽ വെച്ച് ‘ഡോക്ടഴ്‌സ് ഫോർ യു’ സംസ്ഥാന ഡയറക്ടർ ഡോ. ജേക്കബ് ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരിക്ക് ആംബുലൻസ് ഓദ്യോഗികമായി കൈമാറി. തുടർന്ന് കടപ്പുറം വനിതാ -ശിശു ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി അമ്പലപ്പുഴ എം. എൽ. എ. എച്ച്. സലാമിന് ആംബുലൻസിന്റെ രേഖകളും താക്കോലും കൈമാറി. ജില്ലയിൽ ഇതിനകം തന്നെ ഓക്സിജൻ കോൺസെൻട്രേറ്റർ, നൂറനാട് ഓക്സിജൻ പ്ലാന്റ് തുടങ്ങി നിലവിൽ നാലേകാൽ കോടി രൂപയുടെ സഹായങ്ങളാണ് ‘ഡോക്ടഴ്‌സ് ഫോർ യു’ ജില്ലയ്ക്ക് നൽകിയിട്ടുള്ളത്. മൂന്ന് കോടി രൂപ മുടക്കി ജില്ലയിൽ രണ്ട് ഡയാലിസിസ് യൂണിറ്റുകൾ കൂടി സ്ഥാപിക്കാനൊരുങ്ങുകയാണ് ‘ഡോക്ടേഴ്‌സ് ഫോർ യു’.