നടത്തറ ഗ്രാമപഞ്ചായത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്റെ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതുമായ ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതില്‍ പ്രദേശവാസികളും ഗ്രാമപഞ്ചായത്തും പ്രതിഷേധിച്ച് റവന്യൂ മന്ത്രി കെ രാജന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.തോക്കാട്ടുകര അംബേദ്കര്‍ കോളനിയില്‍ മാലിന്യ പ്ലാന്റ് വന്നാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രദേശവാസികള്‍ കലക്ടറോട് പറഞ്ഞു.ജനങ്ങളുടെ അഭിപ്രായവും സ്ഥലം സന്ദര്‍ശിച്ചത്തിന്റെ വിവരങ്ങളും അടങ്ങുന്ന കൃത്യമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് പി ആര്‍ രജിഷ്, തഹസില്‍ദാര്‍ പവിത്രന്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പ്രദേശവാസികള്‍ എന്നിവര്‍ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.