ചിറ്റൂര് മണ്ഡലത്തിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ പുരോഗതി അവലോകന യോഗം നാളെ (ഓഗസ്റ്റ് 27) ഉച്ചയ്ക്ക് മൂന്നിന് ചിറ്റൂര് താലൂക്ക് കോണ്ഫറന്സ് ഹാളില് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്കുട്ടിയുടെ നേതൃത്വത്തില് നടക്കുമെന്ന് ഹരിതകേരളം മിഷന് ജില്ലാ കോര്ഡിനേറ്റര് വൈ.കല്ല്യാണകൃഷ്ണന് അറിയിച്ചു. യോഗത്തില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്, സെക്രട്ടറിമാര്, ചിറ്റൂര്-തത്തമംഗലം നഗരസഭാ ചെയര്മാന്, സെക്രട്ടറി, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുക്കും.